ആടി തകര്‍തൊരു ആടകള്‍ അഴിച്ചു ഞാന്‍
ഇമ്ബതിനായ് ചേര്‍ത്തൊരു മോടിയുമഴിച്ചു
പോകുവനുണ്ടെകനായ് ഇനിയേറെ ദൂരം
നില്കുവാന്‍ ആകില്ല ഇനിയൊരു നിമിഷവും
ഉള്ളം പിടഞ്ഞു കേണു കരഞ്ഞാലും
പൂത്തു തളിര്തോരാ മോഹങ്ങളോക്കെയും
വാരിയെടുത്തു ഞാന്‍ എന്‍ യാത്രക്ക് കൂട്ടായ്
തിരികെ വരില്ലെന്നതറിയാം ഏവര്‍ക്കും
പോകണം എന്നത് ഓര്‍ത്തില്ലോരിക്കലും
യാത്രക്കി നേരും നേരിന്നു നെറിയും
നെറിയതിന്നു ബലമായി എന്‍ ജീവിത താളുകളും
വീഴില്ല വഴിയെ, ഒഴുകുന്നൊര കണ്ണുനീര്‍
ഘാതങ്ങള്‍ ഏറെ നടക്കുവാന്‍ പകരുമാ ഊര്‍ജവും
ഒര്കരുതോരിക്കലും എന്നെയും ഞാനെന്ന ഭാവത്തെയും