അര്‍ദ്ധ നിമീലിത നയനങ്ങളാല്‍ എന്‍
ജീവനില്‍ എഴുതി നീ കവിതകള്‍ ..
ശ്വാസമായി ആ വരികള്‍ എന്‍ എപ്പോഴോ
ഏകാതന്തതിയില്‍ അലിയുംബോഴും
കണ്ണ് നീര്‍ പൊടിയുന്ന നിമിഷങ്ങളിലും
കനല്പോല്‍ ജ്വലിക്കുന്നു ആ വരികള്‍
ഇന്ന് ഞാന്‍ അറിയുന്നു നിന്നെയും
നിന്‍ വിചാരത്തെയും വികാരത്തെയും
വാരി ചൊരിയുന്ന കാര്മുകിലെന്തിണോ
എന്‍ കണ്ണുനീര്‍ ഒപ്പി പലപ്പോഴും
ചിതറി ഒഴുകുന്ന നിലാവും എന്തിനോ
എന്‍ കൂട്ടിനായ് എന്നെപ്പോഴോ തോന്നിപ്പോയി
നിന്‍ ചിരി എപ്പോഴും പകരുന്നു മന്ദഹാസം
ഞാന്‍ അറിയാതെ എന്‍ എന്‍ അധരത്തിലും
അണയും ഞാന്‍ നിന്നരുകില്‍ ഒരിക്കല്‍ ,
ഈ ഭൂവിലെ സ്വര്‍ഗത്തിന്‍ വാതിലില്‍ .
Saturday, December 3, 2011
ആരോ
നിന്റെ ചിരിയില്‍ എന്‍ ഹൃദയം മയങ്ങി പോയ്
ഓര്‍ത്തതും അറിഞ്ഞതും എല്ലാം മാഞ്ഞു പോയ്
സാഗരത്തില്‍ അലിയുന്ന കൈവഴി കണക്കെ ഞാന്‍
ഒരു സ്വപ്ന സൌധത്തില്‍ എന്‍ മോഹങ്ങള്‍ അര്‍പ്പിച്ചു
നിന്റെ വാക്കുകള്‍ എനിക്ക് തീര്‍ത്തൊരു കൊട്ടാരത്തിന്‍
അലയുന്നു ഒരു സ്വപ്ന സഞ്ചാരിയായി ഞാന്‍ എപ്പോഴും
ആ സ്വര്‍ഗത്തില്‍ മാരിക്കാര്‍ പെയ്യുമ്പോള്‍ എന്‍ സഖി
നീ എന്‍ ചാരെ വാന്നലിയു എന്‍ ജീവന്റെ പാതിയായി
കാണുന്നു ഞാന്‍ മേഘങ്ങള്‍ എന്‍ പാദങ്ങള്‍ക്ക് ചോട്ടില്‍
ഞാന്‍ സ്വര്‍ഗത്തിലോ അതോ നിന്റെ പ്രേമ വലയത്തിലോ
ഗന്ധര്‍വ നിമിഷങ്ങള്‍ തീരാതിരുന്നെങ്കില്‍ എന്നും ഈ രാഗം
എന്‍ ഹൃദയത്തുടിപ്പ് പോല്‍ എന്നില്‍ അലിഞ്ഞെങ്ങില്‍ ...

Subscribe to:
Comments (Atom)