Saturday, December 3, 2011

ആരോ

നിന്റെ ചിരിയില്‍ എന്‍ ഹൃദയം മയങ്ങി പോയ്‌
ഓര്‍ത്തതും അറിഞ്ഞതും എല്ലാം മാഞ്ഞു പോയ്‌
സാഗരത്തില്‍ അലിയുന്ന കൈവഴി കണക്കെ ഞാന്‍
ഒരു സ്വപ്ന സൌധത്തില്‍ എന്‍ മോഹങ്ങള്‍ അര്‍പ്പിച്ചു

നിന്റെ വാക്കുകള്‍ എനിക്ക് തീര്‍ത്തൊരു കൊട്ടാരത്തിന്‍
അലയുന്നു ഒരു സ്വപ്ന സഞ്ചാരിയായി ഞാന്‍ എപ്പോഴും
ആ സ്വര്‍ഗത്തില്‍ മാരിക്കാര്‍ പെയ്യുമ്പോള്‍ എന്‍ സഖി
നീ എന്‍ ചാരെ വാന്നലിയു എന്‍ ജീവന്റെ പാതിയായി

കാണുന്നു ഞാന്‍ മേഘങ്ങള്‍ എന്‍ പാദങ്ങള്‍ക്ക് ചോട്ടില്‍
ഞാന്‍ സ്വര്‍ഗത്തിലോ അതോ നിന്റെ പ്രേമ വലയത്തിലോ
ഗന്ധര്‍വ നിമിഷങ്ങള്‍ തീരാതിരുന്നെങ്കില്‍ എന്നും ഈ രാഗം
എന്‍ ഹൃദയത്തുടിപ്പ്‌ പോല്‍ എന്നില്‍ അലിഞ്ഞെങ്ങില്‍ ...

No comments:

Post a Comment