Saturday, July 30, 2011

യാത്ര

ആടി തകര്‍തൊരു ആടകള്‍ അഴിച്ചു ഞാന്‍
ഇമ്ബതിനായ് ചേര്‍ത്തൊരു മോടിയുമഴിച്ചു
പോകുവനുണ്ടെകനായ് ഇനിയേറെ ദൂരം
നില്കുവാന്‍ ആകില്ല ഇനിയൊരു നിമിഷവും
ഉള്ളം പിടഞ്ഞു കേണു കരഞ്ഞാലും
പൂത്തു തളിര്തോരാ മോഹങ്ങളോക്കെയും
വാരിയെടുത്തു ഞാന്‍ എന്‍ യാത്രക്ക് കൂട്ടായ്
തിരികെ വരില്ലെന്നതറിയാം ഏവര്‍ക്കും
പോകണം എന്നത് ഓര്‍ത്തില്ലോരിക്കലും
യാത്രക്കി നേരും നേരിന്നു നെറിയും
നെറിയതിന്നു ബലമായി എന്‍ ജീവിത താളുകളും
വീഴില്ല വഴിയെ, ഒഴുകുന്നൊര കണ്ണുനീര്‍
ഘാതങ്ങള്‍ ഏറെ നടക്കുവാന്‍ പകരുമാ ഊര്‍ജവും
ഒര്കരുതോരിക്കലും എന്നെയും ഞാനെന്ന ഭാവത്തെയും

No comments:

Post a Comment